മരടിലെ സ്ഫോടനം; ആകാശയാത്രയില്‍ കണ്ട ആശങ്ക ഇങ്ങനെ
5minഫ്ലാറ്റുകളില്‍ നിയന്ത്രിത സ്ഫോടനം നടത്താനുള്ള രൂപരേഖ പൊളിക്കല്‍ കമ്പനികള്‍ ഉടന്‍ സര്‍ക്കാരിന് കൈമാറും. ഇതനുസരിച്ച് ഡിസംബറിലോ ജനുവരി ആദ്യവാരമോ ആണ് സ്ഫോടനം നടത്തുക.ഇത്ര വലിയ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമാണ്. നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് സര്‍ക്കാരും സുരക്ഷാ ഏജന്‍സികളും ഉറപ്പ് നല്കുമ്പോഴും ആശങ്കയില്‍ തന്നെയാണ് ഫ്ലാറ്റുകള്‍ക്ക് ചുറ്റും താമസിക്കുന്നവര്‍. നാല് ഫ്ലാറ്റുകളുടേയും ചുറ്റുപാട് പരിചയപ്പെടുത്തുന്ന സ്പെഷ്യല്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട്: ആശ ജാവേദ്, ജോജി ജെയിംസ്, ജിനോ കെ.തോമസ്, ജെവിന്‍ ടുട്ടു
Favourites